ടി.പി. ചന്ദ്രശേഖരനെ കൊന്ന ക്രിമനലുളോട് പാര്‍ട്ടിക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമുള്ള കരുതലിനും സ്നേഹത്തിനും കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഒട്ടേറെ ഉദാഹരങ്ങള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ പെട്ട മൂന്ന് പേര്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ടി.കെ.രജീഷ്, അണ്ണന്‍ സിജിത്, മുഹമ്മദ് ഷാഫി എന്നിവരെ വിട്ടയക്കാനാണ് പുതിയ നീക്കം. ഇരവടക്കം 54 പേരെ വിട്ടയക്കാന്‍ പൊലീസ് റിപ്പോര്‍ട്ട് തേടി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കമ്മീഷണര്‍ക്കയച്ച നോട്ട് പുറത്തായതോടെ നീക്കം വാര്‍ത്തയായി,നാടറിഞ്ഞു. അപ്പോള‍് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി ബെല്‍റാംകുമാര്‍ ഉപാധ്യായ വിശദീകരിച്ചു. ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ പ്രതികള്‍ക്ക് ശിക്ഷായിളവ് കിട്ടില്ലെന്നായിരുന്നു മന്ത്രി പി.രാജീവും ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷവും സിപിഎം ഒന്നും പഠിച്ചില്ലെന്ന് പ്രതിപക്ഷം. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു... ആഭ്യന്തര വകുപ്പറിയാതെയോ ഇങ്ങനെയൊരു നീക്കം ?