വടകരയിലെ കാഫിര്‍ പ്രയോഗം നിയമസഭയെ കലക്കിമറിച്ചു. നാടിന്‍റ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ആരെന്ന് കണ്ടുപിടിക്കണ്ടേ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. എം എസ് എഫ് നേതാവിന്‍റെ പേരില്‍ പ്രചരിച്ച സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന്  പൊലീസ് കണ്ടെത്തിയിരുന്നു.

എങ്കില്‍പ്പിന്നെ ഈ വ്യജനെ നിര്‍മിച്ചതും പ്രചരിപ്പിച്ചതും ആരെന്ന് കണ്ടെത്തണ്ടേ എന്നാണ് പ്രതിപക്ഷത്തിന്‍റെ ന്യായമായ ചോദ്യം.

സ്ക്രീന്‍ഷോട്ട് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച മുന്‍ എംഎല്‍എ കെ.കെ ലതികയ്ക്കെതിരെയും അമ്പാടിമുക്ക് സഖാക്കള്‍ക്കെതിരെയും എന്ത് നടപടിയെടുത്തുവെന്ന ചോദ്യത്തിന് ഫേസ്ബുക്കില്‍ നിന്ന് വിവരം തേടിയിരിക്കുകയാണ് എന്നാണ് സര്‍ക്കാരിന്‍റെ മറുപടി.

മാത്രമല്ല  സ്ത്രീകള്‍ക്കെതിരെ അശ്ലീല പോസ്റ്റിട്ട  കോട്ടയം കുഞ്ഞച്ചന്‍ എന്ന അക്കൗണ്ടിന്‍റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തെന്ന വിവരം മന്ത്രി എം.ബി.രാജേഷ് എടുത്തുപറയുകയും ചെയ്തു.സൈബര്‍ കുറ്റകൃത്യങ്ങളിലും നടപടി മുഖം നോക്കിയോ? കാഫിറിന് മറുപടി കുഞ്ഞച്ചനോ?

ENGLISH SUMMARY:

Counter Point About Cyber Attacks In Vadakara