counter-02-07-24

ലോക്സഭയില്‍ മോദിയും രാഹുലും നേര്‍ക്കുനേര്‍ നിന്ന സമാനതകളില്ലാത്ത ഭരണ പ്രതിപക്ഷ പോരിന്‍റെ രണ്ട് ദിവസമാണ് കഴിഞ്ഞത്. ഇന്നലെ രാഹുല്‍ ഗാന്ധിയുടെ ഊഴം, ഇന്ന് പ്രധാനമന്ത്രിയുടേതും. പ്രതീക്ഷിച്ചതുപോലെ മറുപടി പ്രസംഗത്തില്‍ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും തിരിച്ചാക്രമിച്ചു.

 

ബാലകബുദ്ധിയെന്നും നാടകീയ അപക്വതയെന്നും രാഹുല്‍ ഗാന്ധിക്ക് വിശേഷണം. കോണ്‍ഗ്രസിന് കിട്ടിയത് സീറോ; പക്ഷേ ഹീറോ ആയ ഭാവമാണ്. കോണ്‍ഗ്രസ് മറ്റുപാര്‍ട്ടികളുടെ വോട്ടില്‍ വിലസുന്ന പരാന്നഭോജിയാണെന്നും മോദി. രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചെന്ന് പ്രധാനമന്ത്രി.

ഹിന്ദുക്കള്‍ ഹിംസകരല്ല, ആരോപണങ്ങള്‍ തെറ്റ് . രാഷ്ട്രീയലാഭത്തിനായി ദൈവരൂപങ്ങളെവച്ച് കളിക്കുകയാണോയെന്നും  രാജ്യം പൊറുക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. തിരിച്ചടിച്ചോ മോദി? . 

ENGLISH SUMMARY:

Narendra Modi Reply To Rahul Gandhi In Lok Sabha