കാര്യമായ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇല്ലാതെയും അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയും മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. ആദായനികുതി ഘടനയില്‍ സാധാരണക്കാര്‍ക്ക് നേരിയ ആശ്വാസം. ബിഹാറിനും ആന്ധ്രയ്ക്കും കൈയയച്ചു കൊടുത്തപ്പോള്‍ കേരളത്തിന് കാര്യമായ നേട്ടമില്ല. മൂന്നാം തവണ അധികാരത്തിലേറാന്‍ സഹായിച്ചവര്‍ക്ക് വാരിക്കോരി നല്‍കിയാണ് ശക്തി ക്ഷയിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റ്. ജെഡിയുവിന്‍റെ ബിഹാറിനും ടിഡിപിയുടെ ആന്ധ്രപ്രദേശിനും കോളടിച്ചു. കസേര സംരക്ഷിക്കാനുള്ള ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അധികാരം രക്ഷിക്കാന്‍ ജനങ്ങളുടെ പണമോ?