മുഖ്യമന്ത്രി പിണറായി വിജയന്‍റെ അതിവിശ്വസ്തനായ പൊലീസ് ഉദ്യോഗസ്ഥന്‍, ക്രമസമാധന ച്ചുമതയുള്ള എഡിജിപി, എംആര്‍ അജിത്കുമാറിന്.. ആര്‍.എസ്.എസുമായി എന്താണിടപട് ? ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായും, അത് കഴിഞ്ഞ് മാസങ്ങള്‍ക്കകം ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയത് എന്തിന് ? ഔദ്യോഗിക വേഷവും വാഹനമുപേക്ഷിച്ച്, ആര്‍.എസ്.എസ് സമ്പര്‍ക് പ്രമുഖ് എ. ജയകുമാര്‍ അയച്ച വാഹനത്തില്‍ അങ്ങോട്ട് പോയി.. രഹസ്യമായി കണ്ടതിന്‍റെ താല്‍പര്യമെന്ത് ? ഈ കാര്യം അന്നേ അറിഞ്ഞിട്ടും ഇതുവരെ മുഖ്യമന്ത്രിക്ക് അനങ്ങാന്‍ പറ്റാത്തത് എന്തുകൊണ്ട് ? ഇപ്പോഴീ അരമന രഹസ്യം അങ്ങാടിപ്പാട്ടാകുമ്പോഴെങ്കിലും സംസഥാനത്തെ ആഭ്യന്തരമന്ത്രിക്ക് ഈ പൊലീസുകാരന്‍ ചെയ്തതിനെ പറ്റി പൊതുമധ്യത്തില്‍ ഇതുവരെ ഒരു വരി ഉരിയാടാനാകാത്തത് എന്തു തടസമുള്ളതിനാലാണ്?

ഇതിനൊക്കെയപ്പുറം , ഇന്ന്.. ‘ എഡിജിപി, ആര്‍എസ്എസ് നേതാവിനെ കണ്ടത് സ്ഥിരീകരിക്കപ്പെട്ടല്ലോ ’ എന്ന ചോദ്യത്തിന് ‘അതുകൊണ്ടെന്താ’.. എന്ന മറുചോദ്യം ചോദിച്ചൊഴിയുന്ന... സിപിഎം സംസ്ഥാന സെക്രട്ടറിയെ ഇന്ന് കണ്ടു. സിപിഎമ്മിന് ഇങ്ങനെയൊരു നിസഹായത എന്തുകൊണ്ട് ?  കാണാം കൗണ്ടര്‍ പോയിന്‍റ്