പത്താം ദിവസവും ഷിരൂര്‍ മലനിരകളും ഗംഗാവലിപ്പുഴയും മനുഷ്യനെ വെല്ലുവിളിക്കുകയാണ്. മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുളള സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ചുളള ദൗത്യം ഇന്നും വിജയം കണ്ടില്ല. പുഴയിലെ ശക്തമായ അടിയൊഴുക്ക് മൂലം ഡൈലിങ് സംഘത്തിന് പരിശോധന നടത്താനാവുന്നില്ല. ട്രക്കിനടുത്തേയ്ക്ക് വരെ രക്ഷാപ്രവര്‍ത്തകരെത്തിയെങ്കിലും ക്യാബിനിലേയ്ക്ക് കടക്കാന്‍ കഴിഞ്ഞില്ല. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനായിട്ടില്ലെന്ന വിവരവുമുണ്ട്. കൗണ്ടര്‍ പോയിന്റ് പരിശോധിക്കുന്നു വെല്ലുവിളിയുടെ ആഴം എത്രയാണ്?