വടകര ലോക്സഭാതിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ വിവാദമായ കാഫിര്‍ സ്ക്രീന്‍ ഷോട്ട് ആദ്യമായി പോസ്റ്റ് ചെയ്തത് DYFI വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണെന്ന് കേരള പൊലീസ് ഹൈക്കോടതിയില്‍. പക്ഷേ എവിടെ നിന്നാണ് ഈ സ്ക്രീന്‍ ഷോട്ട് വന്നതെന്ന് റിബേഷ് പൊലീസിനോടു വ്യക്തമാക്കിയിട്ടില്ല. കാഫിര്‍ സ്ക്രീന്‍ ഷോട്ട് ആദ്യമായി ഇടതുഗ്രൂപ്പിലിട്ടത് DYFI നേതാവെന്ന് പരാതിക്കാരന്‍, ഇടതുഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കെ.കെ.ശൈലജ, കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കാഫിര്‍ വിവാദത്തില്‍ യഥാര്‍ഥ പ്രതിയാര്?