പി.വി.അന്‍വര്‍ ഉത്തരവാദിത്തം തീര്‍ത്ത് മടങ്ങി. എം.ആര്‍.അജിത്കുമാര്‍ ഇപ്പോഴും കേരളത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയാണ്. പി. ശശി ഇപ്പോഴും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല. അധോലോകമെന്നും ദാവൂദ് ഇബ്രാഹിമിന്റെ ശൈലിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ആളുകളെ കൊല്ലിക്കുന്നുവെന്നും സ്വര്‍ണക്കടത്തു നടത്തി വന്‍തോതില്‍ പണം സമ്പാദിക്കുന്നുവെന്നും പി.വി. അന്‍വര്‍ ആരോപിച്ച എം.ആര്‍.അജിത് കുമാര്‍ അന്വേഷണം നേരിട്ടു കൊണ്ടു തന്നെ കേരളത്തിലെ ക്രമസമാധാനം നിയന്ത്രിക്കും.
അതിനെല്ലാം ഒത്താശ ചെയ്യുന്നുവെന്ന് അന്‍വര്‍ ആരോപിച്ച പി. ശശി മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും കേരളത്തിന്റെയും ഭരണം നിയന്ത്രിക്കും. പൂരം കലക്കാന്‍ നേതൃത്വം നല്‍കിയതാരെന്ന ചോദ്യവുമായി സി.പി.ഐ രംഗത്തുണ്ടെങ്കിലും ആ ചോദ്യത്തിനും ഉത്തരം കിട്ടുമോയെന്ന് സംശയിക്കണം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കീഴടങ്ങിയത് അന്‍വറോ പിണറായിയോ?