കോണ്‍ഗ്രസ് വിട്ടവരെയും നേതൃത്വവുമായി അകന്ന് നില്‍ക്കുന്നവരെയും കൂടെക്കൂട്ടുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു അന്‍വറിന്‍റെ പെരിങ്ങോട്ടുകുറുശ്ശിയിലേക്കുള്ള വരവ്.
'അദ്ദേഹം രാവിലെ ഇവിടെ വന്നിരുന്നു. തൃണമുല്‍ കോണ്‍ഗ്രസ് വൈകാതെ യു.ഡി.എഫിന്‍റെ ഭാഗമാവുന്നതിനെക്കുറിച്ചെല്ലാം പറഞ്ഞു. എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ അന്‍വറിനോട് കൃത്യമായി മറുപടി പറഞ്ഞു' - എ.വി.ഗോപിനാഥ്, മുന്‍ ഡിസിസി പ്രസിഡന്‍റ്
താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഗോപിനാഥ്. 'എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്. എനിക്ക് പദവികളില്ല. എങ്കിലും ഇന്നും കോണ്‍ഗ്രസുകാരനായാണ് ഞാന്‍ ജീവിക്കുന്നത്. നേതാക്കള്‍ എത്ര വലിയ പദവി നല്‍കിയാലും ഇനി കോണ്‍ഗ്രസിലേക്കില്ലെന്ന കാര്യം അന്‍വറിനോടും ഞാന്‍ പറഞ്ഞിട്ടുണ്ട്' - എ.വി.ഗോപിനാഥ്, മുന്‍ ഡിസിസി പ്രസിഡന്‍റ് .
വൈകാതെ തൃണമുല്‍ കോണ്‍ഗ്രസ് കേരള ഘടകം .യു.ഡി.എഫിന്‍റെ ഭാഗമാവുമെന്നും മികച്ച പദവി ഏറ്റെടുക്കാന്‍ തയാറാവണമെന്നും ഗോപിനാഥിനെ ഓര്‍മിപ്പിച്ചാണ് അന്‍വര്‍ മടങ്ങിയത്. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പെരിങ്ങോട്ടുകുറുശ്ശി വികസന മുന്നണി രൂപീകരിച്ച ഗോപിനാഥ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടതുമുന്നണിയുടെ പിന്തുണ തേടുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.