ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനക്കണ്ടിറങ്ങിയ പി.വി.അന്‍വര്‍ അല്ല ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദനെ കണ്ടിറങ്ങിയത്. അടിമുടി ശരീരഭാഷയില്‍ മാറ്റം. പറഞ്ഞ കാര്യങ്ങളിലും. എം.ആര്‍ അജിത് കുമാറിനെതിരെ, കീഴുദ്യോഗസ്ഥര്‍ അന്വേഷിക്കുന്ന നില പറ്റുമോ എന്ന് പൊതുമധ്യമത്തില്‍ മാധ്യമങ്ങളുടെ ചോദ്യം ഏറ്റെടുത്ത് ചോദിക്കുന്ന അന്‍വര്‍ ആരെയാണ് ലക്ഷ്യം വയ്ക്കുന്നത് ? താന്‍ ദൈവത്തിനും പാര്‍ട്ടികുമേ കീഴടങ്ങൂ എന്ന വാക്ക് ആര്‍ക്കുള്ള അറിയിപ്പാണ്  ?  ‘ പിണറായിയെ മുഖ്യമന്ത്രായാക്കിയത് ’ പാര്‍ട്ടി എന്ന് വളച്ചുകെട്ടില്ലാതെ അന്‍വര്‍ ഓര്‍മിപ്പിക്കുമ്പോള്‍ ലക്ഷ്യം തെളിയുകയാണോ ?.. അന്‍വറിന്‍റെ ഉന്നമാര് ? പി.ശശിയോ അതിനപ്പുറമോ ? ഇതിനിടക്ക് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് മേധാവിയുമായി രഹസ്യ ചര്‍ച്ച നടത്തി, അത് മുഖ്യമന്ത്രി പറഞ്ഞിട്ട് , അതിനാലാണ് പൂരം കലങ്ങിയതെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം കൂടിയാകുമ്പോള്‍..., എന്തിനൊക്കെ വേണം ഉത്തരം ?

ENGLISH SUMMARY:

Counter point on PV Anwar MV Govindan CPM allegation meeting