TOPICS COVERED

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പി.വി. അന്‍വറിനോട് നാവടക്കാന്‍ പറയുകയാണ് സിപിഎമ്മും. മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുന്നത് നിര്‍ത്തണമെന്നാണ് ആവശ്യം. അന്‍വറിനെ തള്ളി സിപിഎം നേതാക്കള്‍ രംഗത്തെത്തുമ്പോഴും സൈബര്‍ സഖാക്കള്‍ക്ക് അന്‍വര്‍ പ്രിയപ്പെട്ടവനായി തുടരുകയാണ്. അതിനിടെ, പി.വി.അന്‍വറിനെ പാര്‍ട്ടിയിലേക്ക്  ക്ഷണിച്ച് നിലമ്പൂരിെല ലീഗ് നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റും, അത് തിരുത്തിച്ച ലീഗ് നേതൃത്വത്തെയും ഈ ദിവസം കണ്ടു. തെറ്റ് തിരുത്തിയാല്‍ കോണ്‍ഗ്രസിലെടുക്കുന്നത് ആലോചിക്കാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പറയുമ്പോള്‍, അന്‍വറിന്‍റെ അടുത്ത നീക്കമെന്ത്  എന്ന ചോദ്യമാണ് ഉയരുന്നത്.