മുഖ്യമന്ത്രിയിലാണ് പ്രതീക്ഷയെന്ന് ആവര്‍ത്തിച്ച് കാത്തിരുന്ന പി.വി.അന്‍വറിനെ തകര്‍ക്കാന്‍പോന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് ആദ്യംകേട്ടത്. അന്‍വര്‍ ആര്ക്കെതിരെ ആക്ഷേപമുന്നയിച്ചോ അവരെയെല്ലാം സംരക്ഷിച്ച് പിണറായി വിജയന്‍. പിന്നാലെ അന്നുതന്നെ വൈകിട്ട് പ്രതികരിച്ച അന്‍വര്‍ ഇന്ന് നിശബ്ദനാണ്. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പ് നമ്മള്‍ കണ്ടു. സ്വന്തം മുന്നണിയിലെ ഒരു എംഎല്‍എയോട് നേരിട്ട് വിളിച്ചോ ഫോണിലോ പറയേണ്ട ഒന്ന് പരസ്യമാക്കേണ്ടിവന്ന അവസ്ഥ. ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ച് പരസ്യമായ പറച്ചില്‍ നിര്‍ത്തുന്നുവെന്ന് അന്‍വറും. പിന്നാലെ മുഖ്യമന്ത്രിക്കൊപ്പമുള്ള എഫ്ബി പ്രൊഫൈല്‍ ചിത്രം അന്‍വര്‍ മാറ്റുന്നു. പക്ഷെ പി.ശശിക്കും എഡിജിപിക്കും എതിരെയുള്ളതേ അന്‍വര്‍ നിര്‍ത്തി വയ്ക്കുന്നുള്ളൂ,. ഇന്ന് വനം ഉദ്യോഗസ്ഥരെയും മന്ത്രിയെയുംമുന്നിലിരുത്തി തൊടുക്കുന്നു പുതിയ ആയുധം. അപ്പോള്‍ അന്‍വറിന്റെ വെടിനിര്‍ത്തല്‍ ഏതുവരെ? പരസ്യമായി മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളിപ്പറഞ്ഞതോടെ അന്‍വറിനൊപ്പം ആരുണ്ട്? അന്‍വര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങളിലെ അന്വേഷണം എവിടെവരെ പോകും? 

ENGLISH SUMMARY: