ഹേമ കമ്മിറ്റിയെത്തുടര്‍ന്നുണ്ടായ ഗുരുതര വെളിപ്പെടുത്തലുകളില്‍ ഇന്ന് നിര്‍ണായകമായ രണ്ടു നടപടികള്‍. ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. നടനും എം.എല്‍.എയുമായ മുകേഷിനെ അറസ്റ്റു ചെയ്തു, ജാമ്യത്തില്‍ വിട്ടു. സിദ്ദിഖിന്റെ കേസില്‍ കോടതി നടപടി സ്വാഗതാര്‍ഹമെങ്കിലും പ്രത്യേകഅന്വേഷണസംഘത്തിന്റെ നിലപാടില്‍ പരാതിയുണ്ടെന്ന് പരാതിക്കാരി. മുന്‍കൂര്‍ജാമ്യം നിഷേധിക്കപ്പെട്ടിട്ടും സിദ്ദിഖിനെ അറസ്റ്റു ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നത് വിമര്‍ശനം ശക്തമാക്കുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഈ നടക്കുന്നത് അന്വേഷണമോ സംരക്ഷണമോ?