വാക്പോര് പലത് കണ്ട കേരള നിയമസഭാ തലം ഇന്ന് ദര്‍ശിച്ചത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള അസാധാരണ പടവെട്ട്. ആരാണ് പ്രതിപക്ഷ നേതാവെന്ന സ്്പീക്കറുടെ ചോദ്യത്തോടെ മാലപ്പടക്കത്തിന് തീപിടിച്ച പോലെയായി കാര്യങ്ങള്‍. മലപ്പുറം പരാമര്‍ശത്തെ കുറിച്ചുള്ള, പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടിസ് ചര്‍ച്ചക്കെടുക്കാമെന്ന് ഭരണപക്ഷം നിലപാടെടുത്തു. സ്പീക്കര്‍ സമയം കുറിച്ചു. എന്നാല്‍ ഇതിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ മൂത്ത പോരും, സ്പീക്കറുടെ ഇടപെടലും അതിലുള്ള പ്രതിപക്ഷ രോഷവുമൊക്കെയായി ആകെ അലമ്പ്. 10.30തോടെ പ്രതിപക്ഷ പ്രതിഷേധം നടുത്തളവും വിട്ട് സ്പീക്കറുടെ ഡയസോളമെത്തി. സ്്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയാന്‍ തീരുമാനിച്ചു. ഇതോടെ സഭയ്ക്ക് പുറത്ത്.. ‘ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടി’ എന്ന് പരസ്പരം ആരോപിക്കുന്ന ഭരണ പ്രതിപക്ഷത്തെ കണ്ടു നമ്മള്‍ കെട്ടിപ്പൊക്കിയ നുണുകള്‍ തകര്‍ന്നുവീഴുമെന്ന കണ്ടപ്പോള്‍ പ്രതിപക്ഷം തടിതപ്പിയെന്ന് സര്‍ക്കാര്‍. അപ്പറഞ്ഞത് ഒന്നാന്തരം തമാശയെന്നും, സഭയത്ത് പുറത്ത് പറയാവുന്നത് അകത്തും പറയാന്‍ കെല്‍പ്പുണ്ടെന്ന് പ്രതിപക്ഷം.– കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു. ചര്‍ച്ചയില്‍ നിന്ന് ആരുടെ ഒളിച്ചോട്ടം ?