തൃശൂർ പൂരം അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സർക്കാർ. ശരിയായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ ഏത് വമ്പൻ ആണെങ്കിലും അന്വേഷണത്തിലൂടെ നടപടിയെടുക്കുമെന്ന് ഭരണപക്ഷം അവകാശപ്പെട്ടു. അതേസമയം, പൂരം കലക്കിയെന്നും പിന്നെ ഇല്ലെന്നും മാറ്റിമാറ്റി അഭിപ്രായം പറയുന്ന സിപിഐ മന്ത്രിയെയും കണ്ടു നിയമസഭയില്‍. പൂരം കലക്കിയതു തന്നെയെന്ന് ആദ്യം ആഞ്ഞടിച്ച റവന്യൂമന്ത്രി കെ.രാജന്‍, പ്രതിപക്ഷം പറഞ്ഞത് മന്ത്രി സമ്മതിക്കുകയാണോ എന്ന ചോദ്യത്തിന് മുന്നില്‍ പൂരം കലക്കി എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മലക്കംമറിഞ്ഞു. ആര്‍എസ്എസ് ബന്ധം ആര്‍ക്കെന്നതിനെച്ചൊല്ലി കഴിഞ്ഞ രണ്ടുദിവസങ്ങളിലും കേട്ടതിന് സമാനമായ ആരോപണപ്രത്യാരോപണങ്ങള്‍ ഇന്നും സഭയില്‍ നിറഞ്ഞുനിന്നു. സര്‍ക്കാര്‍ പറയുന്നത് പോലെ ത്രിതല അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമോ?അതോ പ്രഹസനമാകുമോ?