TOPICS COVERED

എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിപിഎമ്മിന് എത്ര നിലപാട് ? പാര്‍ട്ടി നവീന്‍റെ കുടുംബത്തിനൊപ്പം എന്ന് പത്തനംതിട്ട ജില്ലാഘടകം ആവര്‍ത്തിക്കുമ്പോഴും പി.പി. ദിവ്യയെ സംരക്ഷിക്കുന്നു സിപിഎമ്മിന്‍റെ കണ്ണൂര്‍ ഘടകം. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് ദിവസം രണ്ട് കഴിഞ്ഞിട്ടും ദിവ്യയിലേക്ക് പൊലീസെത്തുന്നില്ല. ഇപ്പോഴവര്‍ വീട്ടിലുമില്ല. 

‘നിലവില്‍ ദിവ്യയെ അവിശ്വസിക്കേണ്ട, അന്വേഷണം നടക്കട്ടെ എന്ന് DYFI പരസ്യനിലപാട്.’ അതിനിടെ, ഇന്ന് രണ്ട് കാര്യങ്ങള്‍ പുറത്തുവന്നു

1)  പരാതിയിലേയും പെട്രോള്‍ പമ്പിനായി ഉണ്ടാക്കിയ പാട്ടക്കരാറിലേയും പ്രശാന്തന്റ പേരും ഒപ്പും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ADMനെതിരെ പ്രശാന്തന്‍ കൊടുത്ത പരാതി വ്യാജമെന്ന സംശയം ബലപ്പെടുത്തുന്നു ഇത്. 

2) എഡിഎമ്മിന് പണം കൈമാറിയെന്ന് പ്രശാന്തന്‍ പറയുന്ന ആറാം തീയതി ഇരുവരും കണ്ടുമുട്ടുന്നതും പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സിന്റ ഭാഗത്തേക്ക് ഒന്നിച്ച് നടന്നുപോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍.

എ.ഡി.എമ്മിനെ കുടുക്കാനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ് ഈ വീഡിയോ എന്ന് കുടുംബം. ഇതിനിടെ കലക്ടറും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരികയാണ്. 

കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു.നവീന്‍റെ മരണത്തിന് മുന്‍പ് നടന്ന ഗൂഢാലോചനയില്‍ ആരൊക്കെ ? എന്തുകൊണ്ട് ദിവ്യയിലേക്ക് പൊലീസ് എത്തുന്നില്ല ?  സിപിഎം പാര്‍ട്ടി നില്‍ക്കുന്നത് കണ്ണൂരോ പത്തനംതിട്ടയോ ?