തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണം നടക്കുമ്പോള്‍ പൂരം കലങ്ങിയിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തിനാണ്? പൂരം കലങ്ങിയെന്നും ബിജെപി അതില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തിയെന്നും ഗൂഢാലോചന പുറത്തുവരണമെന്നും നിരന്തരം ആവര്‍ത്തിച്ച് അന്വേഷണറിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുന്ന സിപിഐക്കുള്ള മറുപടിയാണോ ഇത് ? ആഭ്യന്തരവകുപ്പിന്‍റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പൂരം കലങ്ങിയില്ലെന്ന് പറഞ്ഞാല്‍ ഇനി ഈ അന്വേഷണങ്ങളുടെ പ്രസക്തി എന്താണ്? കേവലം വെടിക്കെട്ട് വൈകിയത് മാത്രമാണോ തൃശൂര്‍ പൂരത്തിലുണ്ടായത്? പൊതുജനം അറിയണമെന്ന് ആഗ്രഹിക്കുന്നതൊന്നും പുറത്തുവരാന്‍ പോകുന്നില്ലേ? സ്വാഗതം കൗണ്ടര്‍ പോയിന്‍റിലേക്ക്

ENGLISH SUMMARY:

Counter Point on the Chief Minister's pooram statement