മൂന്നരക്കൊല്ലം മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കൊടകരയിലെത്തിയ മൂന്നരക്കോടി കള്ളപ്പണം, BJP ഫണ്ടാണെന്ന് ബിജെപിയില്‍ നിന്ന് തന്നെ വെളിപ്പെടുത്തല്‍. ആറു ചാക്കുകളിലായി കൊണ്ടുവന്ന പണം ബിജെപിയുടെ ജില്ലാ ഓഫീസില്‍ വച്ചെന്നും താന്‍ അതിന് സാക്ഷിയാണെന്നും പണത്തിന് താനാണ് സംരക്ഷണം ഒരുക്കിയതെന്നും പാര്‍ട്ടിയുടെ മുന്‍ ഓഫീസ് സെക്രട്ടറി സതീശൻ തിരൂർ. ആ പണം നിയമസഭ തിരഞ്ഞെടുപ്പിനായി BJP ചെലവിട്ടു. ഇപ്പോഴിത്രയേ പറയുന്നുള്ളൂ ഇനിയും പലതും പറയാനുണ്ടെന്നും സതീശന്‍ ഉപതിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി. സിപിഎം തിരക്കഥയെന്നും സതീശന്‍ തിരൂരിന് വിശ്വാസ്യതയില്ലെന്നും വാദം. വെളിപ്പെടുത്തിയത് സാക്ഷി തന്നെയെന്ന് സിപിഎം. പുനരന്വേഷണത്തിന് മുറവിളിയുമായി കോണ്‍ഗ്രസ്. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു–കൊടകര കുഴല്‍പ്പണം ബിജെപിയുടേതെന്ന് ഉറപ്പിക്കാവുന്ന വെളിപ്പെടുത്തലോ? പണം ബിജെപിയുടേത് ആയതിനാലോ മൂന്നാണ്ട് കഴിഞ്ഞിട്ടും ഇ.ഡി അന്വേഷണം ഇഴയുന്നത് ? ഉപതിരഞ്ഞെടുപ്പിലെ ബിജെപി പ്രകടനത്തെ സ്വാധീനിക്കുമോ സതീശന്‍റെ തുറന്നു പറച്ചില്‍.