കുടം തുറന്ന് വീണ്ടും പുറത്തുവന്ന കൊടകര കുഴല്‍പ്പണക്കേസ് ബിജെപിയെ വെട്ടിലാക്കിയോ ? പഴയ ഓഫീസ് സൂക്ഷിപ്പുകാരന്‍ വെളിപ്പെടുത്തുന്നത് പാര്‍ട്ടിയുടെ കള്ളപ്പണ ക്രയവിക്രത്തിന്റെ  ചുരുളഴിയാത്ത രഹസ്യങ്ങളോ ? സംഗതി കുഴല്‍പ്പണമാണെന്നും, ആകെ 41 കോടിയുണ്ടെന്നും, എത്തിയത് കര്‍ണാടക ബിജെപി നേതാക്കളില്‍ നിന്ന് കേരളത്തിലെ ബിജെപിക്ക് വേണ്ടിയാണെന്നും.. മൊഴികളുടെ ബലത്തില്‍ വൃത്തിക്കെഴുതി കേരളാ പൊലീസ്, ഇ.ഡിക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ട് മൂന്ന് കൊല്ലം കഴിഞ്ഞു. ഈ കേസില്‍ ഉറങ്ങുന്ന ED ഇനി ഉണരുമോ ? കവര്‍ച്ചമാത്രം അന്വേഷിക്കാനേ തരമുള്ളൂ, ഹവാലക്കാര്യം നേരിട്ടന്വേഷിക്കാന്‍ കേരളാ പൊലീസിന് അധികാരം ഇല്ലെന്നിരിക്കെ.. ഇന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണം എവിടെ വരെ പോകും ?  കള്ളപ്പണമൊഴുകിയ ആ കുഴലിനറ്റം ഇനിയെങ്കിലും കാണുമോ ?

ENGLISH SUMMARY:

Counter point on Kodakara robbery case