വയനാടും ചേലക്കരയും നാളെ രാവിലെ 7 മുതല്‍ വോട്ട് പെട്ടിയിലാക്കും. അവസാനലാപ്പ് വരെ പാലക്കാടായിുന്നു പ്രചാരണത്തില്‍ ചൂടുപിടിച്ചതെങ്കില്‍ അവസാനദിവസങ്ങളില്‍ ചേലക്കരയും വയനാടും വിവാദങ്ങളിലേക്കു കയറിപ്പിടിച്ചു. ചേലക്കരയിലെ ചെറുതുരുത്തിയില്‍ ഇന്നൊരു വാഹനത്തില്‍ നിന്ന് ഇരുപത് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. അത് ആര്‍ക്കുള്ള പണമെന്നും എന്തിനുള്ള പണമെന്നുമാണ് ഇന്നു ചേലക്കരയിലുയര്‍ന്ന ചോദ്യം. മന്ത്രിസഭയില്‍ ആകെയുണ്ടായിരുന്ന പട്ടികജാതിപ്രാതിനിധ്യം ഇല്ലാതാക്കി കെ.രാധാകൃഷ്ണനെ ലോക്സഭയിലേക്കു പറഞ്ഞയച്ചതെന്തിന് എന്ന കോണ്‍ഗ്രസിന്റെ ചോദ്യവും ചേലക്കരയെ ഇളക്കിയിട്ടുണ്ട്. വയനാട്ടില്‍ ആരാധനാലയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് പ്രിയങ്ക ഗാന്ധിക്കെതിരെ എല്‍ഡിഎഫിന്റെ പരാതി; ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; അല്ലെന്ന് എം.വി.ഗോവിന്ദന്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. നാലു വോട്ടിനോ പണവും ജാതിയും?