അങ്ങനെ സന്ദീപ് വാരിയര്‍ പാര്‍ട്ടി മാറി. നല്ലവനെന്നും വന്നാല്‍ നല്ല കേഡറാക്കുമെന്നും പറഞ്ഞ് പ്രതീക്ഷ പങ്കുവച്ച സിപിഎമ്മിലേക്കല്ല, രഹസ്യ കരുനീക്കത്തിനൊടുവില്‍ കോണ്‍ഗ്രസിലേക്ക്. ചൂടോടെ ഇന്ന് തന്നെ പാലക്കാട്ട് പ്രചാരണത്തിനുമിറങ്ങി സന്ദീപ്.
അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും വെറുപ്പിന്റെ കടയിലേക്ക് തന്നെ പോകാതിരുന്നാല്‍ മതിയെന്ന് കൂട്ടത്തിന്റെ കെ.മുരളീധരന്റെ കുത്ത്. സന്ദീപിനെ ജൂനിയര്‍ മാന്ഡ്രാക്കിനോട് ഉപമിക്കുകയാണ് ഇപ്പോള്‍ ബിജെപി. അവിടെ തന്നെ വയ്ക്കണേ എന്ന് കോണ്‍ഗ്രസിനോട് കെ.സുരേന്ദ്രന്. കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു. ഈ ചാട്ടത്തില്‍, നേട്ടം സന്ദീപിനോ കോണ്‍ഗ്രസിനോ ?