വെറുപ്പിന്റെ ഫാക്ടറി വിട്ട് സ്നേഹത്തിന്റെ കടയിലെത്തിയ സന്ദീപ് വാരിയരെ കാത്തിരുന്നത് തലങ്ങും വിലങ്ങും ട്രോളുകള്‍. ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിയതോടെയാണ് സന്ദീപ് വാരിയര്‍ ഇന്നത്തെ വാര്‍ത്താ താരമായത്. ഇടത്പക്ഷത്തേക്കെന്ന അഭ്യൂഹങ്ങള്‍ സജീവമായിരിക്കേയാണ് അപ്രതീക്ഷിതമായി ഒരു യുടേണ്‍ സന്ദീപെടുത്തത്. അതാണ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
വലിയ സ്വീകരണമൊരുക്കിയാണ് സുധാകരനും സതീശനും സംഘവും കോണ്‍ഗ്രസിലേക്ക് വാരിയരെ സ്വീകരിച്ചത്. പക്ഷെ അതിലും വലിയ സ്വീകരണമാണ് സൈബറിടത്ത് സന്ദീപിന് കിട്ടികൊണ്ടിരിക്കുന്നത്. വെറുതെയങ്ങ് എറയിലാവുകയല്ല, ബിജെപിയിലിരിക്കെ ചാനല്‍ചര്‍ച്ചകളിലും മറ്റും സജീവമായിരുന്നു സന്ദീപ് വാരിയര്‍. തീപിടിപ്പിക്കുന്ന പഴയ ചര്‍ച്ചകളെല്ലാം കുത്തിപൊക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. പഴയ തീപ്പൊരി ചര്‍ച്ചകളില്‍ സജീവ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി കഴിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പഴയ ചര്‍ച്ചകളും സമൂഹമാധ്യമപോസ്റ്റുകളും ചേര്‍ത്ത് ട്രോളുകള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളിലെങ്ങും.ചാനല്‍ ചര്‍ച്ചകളില്‍ പരസ്പംര കൊമ്പ് കോര്‍ത്തിരുന്ന രണ്ടുപേരായിരുന്നു സന്ദീപ് വാരിയരും ജ്യോതികുമാര്‍ ചാമക്കാലയും. രണ്ടുപേരേയും ചേര്‍ത്താണ് ട്രോളുകളേറെയും.