സോളാര്‍ കേസിലോ സിദ്ധാര്‍ത്ഥന്‍ കേസിലോ എംവി ഗോവിന്ദന് സിബിഐ കൂട്ടിലടച്ച തത്തയെന്ന് തോന്നിയിട്ടില്ല. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പരാതി എഴുതിവാങ്ങി കേസ് സിബിഐക്ക് വിട്ടവര്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പ്രതിയാവുന്ന കേസില്‍ സിബിഐയെ തത്തയാക്കുന്നു. അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമെന്ന് സര്‍ക്കാരും ,സിപിഎമ്മും തത്ത പറയുമ്പോലെ ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്നരയായി. പക്ഷെ നവീന്‍ ബാബുവിനെ ആരെങ്കിലും കൊലപെടുത്തിയതാണോ എന്ന് അന്വേഷിക്കണമെന്ന് കുടുംബത്തിന്‍റെ ഏറ്റവും വലിയ ആവശ്യത്തിനൊപ്പം ആ പാര്‍ട്ടിയില്ല. ഒടുവില്‍ സിപിഎം  സഹയാത്രികനായിരുന്ന നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് നീതി തേടി കോടതിയെ സമീപിക്കേണ്ട ഗതികേടും. സിബിഐ വന്നാല്‍ പുറത്തുവരിക പാര്‍ട്ടിക്കാരുടെ ബെനാമി ഇടപാടുകളോ? സിബിഐയുടെ വഴിതടയാന്‍ നോക്കുന്നതെന്തിന്? സിബിഐയെ ആര്‍ക്കാണ് ഭയം?

ENGLISH SUMMARY:

Counter point discuss about cbi enquiry in Aadm naveen babu death