ഏരിയാ സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപോയി 48 മണിക്കൂർ പിന്നിടും മുമ്പ് ആറുവർഷം സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബിജെപിയിൽ. കോൺഗ്രസുമായും ചർച്ച നടത്തിയെങ്കിലും ബിജെപിയിലേക്ക് പോകാൻ മധു തീരുമാനിക്കുകയായിരുന്നു. ബിജെപിയിലേക്കുള്ള കൂടുമാറ്റം ഉറപ്പായതോടെ മധുവിനെ പുറത്താക്കി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പത്രക്കുറിപ്പ് ഇറക്കി.