ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നല്കിയ പരാതിയില്‍ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് തുടര്‍ച്ചയായി ലൈംഗിക ചുവയോടെ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹണി റോസ് നല്കിയ പരാതിയിലാണ് നടപടി. മുന്നറിയിപ്പ് നല്‍കിയിട്ടും അധിക്ഷേപം തുടര്‍ന്നതിനാലാണ് നടപടിയെന്നും പരാതിക്കാരി എന്ന നിലയില്‍ തന്റെ പേര് മാധ്യമങ്ങള്‍ മറച്ചുവയ്ക്കരുതെന്നും ഹണി റോസ് മനോരമ ന്യൂസിനോട് പറഞ്ഞു. ഈ വിഷയത്തില്‍ പ്രതികരണം തേടിയപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ പറയുന്നത് ഹണിയോട് തെറ്റായ ഉദ്ദേശ്യത്തോടെ പെരുമാറിയിട്ടില്ല എന്നാണ്. മാര്‍ക്കറ്റിങ്ങിനായി ചില തമാശകള്‍ പറയാറുണ്ട്. തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നുവെന്നും ബോബി. അപ്പോള്‍ ഹണിയുടെ പരാതി അധിക്ഷേപമെന്ന അസുഖക്കാരെ അല്പമെങ്കിലും ഭയപ്പെടുത്തുമോ?