കൂത്താട്ടുകുളം നഗരസഭയില്‍ ഇന്നലെയുണ്ടായ നാടകീയ സംഭവങ്ങള്‍ കേരളം മുഴുവന്‍ കണ്ടതാണ്. കൂറുമാറുമെന്ന സംശയത്തില്‍ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. സംഘര്‍ഷത്തില്‍ പരുക്കേറ്റ കല രാജു ചികില്‍സയില്‍ തുടരുകയാണ്. സ്ത്രീയെന്ന പരിഗണന നല്‍കാതെ തന്നെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് കല രാജു പറയുന്നു. ‌ഈ സമയംവരെ പൊലീസ് ഒരാളെയും കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ല.  അക്രമത്തിന് കൂട്ടുനിന്നെന്ന പരാതിയില്‍ ഡിവൈ.എസ്.പിക്കെതിരെയുമുണ്ട് അന്വേഷണം. കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഗുണ്ടായിസമാണ് സിപിഎം കൂത്താട്ടുകുളത്ത് നടത്തിയതെന്ന് പ്രതിപക്ഷനേതാവ് പറയുന്നു. കേരളം ഞെട്ടുന്ന സിപിഎമ്മിന്‍റെ മാഫിയ ബന്ധങ്ങളുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രതികരിച്ചത്. എന്നാല്‍ ആരോപണങ്ങളെയെല്ലാം തള്ളുകയാണ് സിപിഎം. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയനാടകമാണ് കൂത്താട്ടുകുളത്ത് കണ്ടതെന്നാണ് സിപിഎം ആരോപിക്കുന്നത്. കൗണ്ടര്‍ പോയിന്‍റ് ചോദിക്കുന്നു കൂത്താട്ടുകുളത്ത് ആരുടെ ഗുണ്ടായിസം?