തദ്ദേശസ്ഥാപനങ്ങളിലെ ഭരണം പിടിക്കാനുള്ള കസേരകളികള്‍ മലയാളികള്‍ക്കെന്നും സുപരിചിതമാണ്. എന്നാല്‍ കണ്ടും കേട്ടും പരിചിതമല്ലാത്ത, രാഷ്ട്രീയ നാടകങ്ങളുടെ കാണാപ്പുറത്തുള്ള ഒരു കളിയാണ് ഇന്നലെ കേരളം കണ്ടത്. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച ഒരു തട്ടിക്കൊണ്ടുപോകല്‍...കഥാപാത്രങ്ങള്‍ കേരളത്തിലെ രണ്ട് പ്രബല കക്ഷികള്‍...അധികാരം നിലനിര്‍ത്താനായി കേരളത്തിന്റെ വ്യവസായനഗരമായ കൊച്ചിയുടെ വിളിപ്പാടകലെയുള്ള ഒരു നഗരത്തില്‍ അരങ്ങേറിയ ആ നാടകത്തിലേക്ക്....