കൗണ്ടര്‍പോയന്റിലേക്കു സ്വാഗതം. പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ കളനാശിനി കലർത്തിക്കൊന്നതിന് കാമുകി ഗ്രീഷ്മയ്ക്ക് തൂക്കുകയർ. ഗ്രീഷ്മ ആവർത്തിച്ച് വധശ്രമം നടത്തിയെന്നും പ്രായക്കുറവ് ശിക്ഷാ ഇളവിന് കാരണമല്ലെന്നും വിലയിരുത്തി നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. ഇതേ ദിവസം കൊല്‍ക്കത്തയില്‍ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിക്ക് മരണം വരെ ജീവപര്യന്തമാണ് കോടതി വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാകില്ലെന്നാണ് കൊല്‍ക്കത്ത കോടതിയുടെ വിധി. ഒരേ ദിവസം രണ്ടു പ്രധാന കേസുകളിലെ വിധിന്യായങ്ങള്‍ വ്യാപകമായ ചര്‍ച്ചയ്ക്കും അവസരമൊരുക്കിയിരിക്കുകയാണ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഷാരോണ്‍ കേസിലെ കോടതിവിധി നീതിയാണോ?