TOPICS COVERED

കുടിവെള്ളത്തിനു പാടു പെടുന്ന നാട്ടില്‍ മുഴുവന്‍ വെള്ളവും ഊറ്റുന്ന മദ്യനിര്‍മാണശാലയ്ക്ക് ദുരൂഹ അനുമതി കിട്ടിയതെങ്ങനെ എന്ന ചോദ്യത്തിനു പിന്നാലെയാണ് പ്രതിപക്ഷം. പക്ഷേ സഭയില്‍ ആ ചോദ്യം ഉന്നയിക്കാതെ പ്രതിപക്ഷം ഒളിച്ചോടിയെന്നും മറുപടി പറയാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും എക്സൈസ് മന്ത്രിയുടെ വെല്ലുവിളി. ആരോപണങ്ങളെല്ലാം സ്വയം പൊളിയുമെന്ന് മന്ത്രിയുടെ ആത്മവിശ്വാസം.  മഴവെള്ളം കൊണ്ട് കമ്പനി മദ്യമുണ്ടാക്കിക്കോളുമെന്നും മറിച്ചുള്ള ചോദ്യങ്ങളെല്ലാം സ്പിരിറ്റ് ലോബിയുടേതാണെന്നും പാര്‍ട്ടി സെക്രട്ടറി.  പക്ഷേ കുടിക്കാന്‍ തന്നെ വെള്ളമെത്തിക്കാന്‍ പാടാണെന്നും മദ്യനിര്‍മാണത്തിനു വെള്ളം കൊടുക്കില്ലെന്നും അതേ ദിവസം തന്നെ ജലഅതോറിറ്റി. പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല അനുവദിച്ച സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍ കത്തുകയാണ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മദ്യനിര്‍മാണശാല വിവാദം സ്വയം പൊളിയുമോ?