വയനാട്ടില്‍ കടുവ ഒരു മനുഷ്യനെ കൂടി കൊന്നു തിന്നു. നിസഹായരായ ജനം സങ്കടവും ദേഷ്യവും കൊണ്ട് അധികാരകളെ, മന്ത്രിയെ വഴി തടഞ്ഞു. ആ ചൂടറിഞ്ഞപ്പോ.. പതിവുപോലെ അവര്‍ ഞെട്ടല്‍ രേഖപ്പെടുത്തി, നടപടികള്‍ പ്രഖ്യാപിച്ചു. നരഭോജിക്കടുവയെ.. കൂട്ടില്‍ കിട്ടിയില്ലെങ്കില്‍ വെടിവച്ചുകൊല്ലുമെന്ന് ഉത്തരവ്. ഇപ്പോള്‍ കടുവയത്തേടി കാടിളക്കുന്നു. എത്രനാളുണ്ടാകും ഇതൊക്കെ, രണ്ടു ദിവസം.. മൂന്ന് ദിവസം.. അല്ലെങ്കില്‍ ഒരാഴ്ച. ? രാധ എന്ന തോട്ടം തൊഴിലാളിയെ, ആദിവാസി വനിതയെ ഇന്ന് കടുവ പിടിച്ച വയനാട് പഞ്ചാരക്കൊല്ലിയിലെ മനുഷ്യര്‍ ഒരുമാസം മുന്‍പ് NORTH DFOക്ക് കത്തയച്ചിട്ടുണ്ട്. ഇവിടെ വന്യമൃഗങ്ങളുണ്ട്, രക്ഷ വേണമെന്ന് പറഞ്ഞിട്ടുണ്ട്.. അനങ്ങിയ.. ഇല്ല. ഒരുകാര്യം ഓര്‍മിപ്പിക്കട്ടെ.. 2017 മുതല്‍ 817 ജീവന് വനം വന്യജീവി ആക്രമണത്തില്‍ േകരളത്തില് പൊലിഞ്ഞെന്നാണ് കണക്ക്. അതില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത്.. പാമ്പുകടി ഉള്‍പെടുത്താതെ തന്നെ ആറുപേരാണ്. ഓരോ കൊലയുടെ നേരത്തും ഒന്നും രണ്ടും മൂന്നും വാഗ്ദാനങ്ങള്‍ നല്കി ജനരോഷം തണുപ്പിച്ചിട്ടുണ്ട് സര്‍ക്കാര്‍. അതില്‍ മിക്കതും ജലരേഖയാണ്.. നടപ്പായിട്ടില്ല. എന്നുവച്ചാല്‍.. വനയോര ജനതയെ വാക്കുകൊടുത്തു വഞ്ചിച്ചെന്ന് വ്യക്തം. കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു– കൊന്ന് തിന്നാന്‍ വന്യജീവികള്‍ക്ക് മുന്നിലേക്ക് മനുഷ്യനെ ഇട്ട് കൊടുക്കുന്നോ ?