അറുതിയില്ലാത്ത ഭയം. വയനാടന്‍ ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഭയം. അത് ആനയായും കടുവയായും കാട്ടുപന്നിയായും കൃഷിയിടം മുടിച്ച് വെളിപ്പിക്കുന്നത് പതിവ് കാഴ്ച. വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നത് നിത്യസംഭവം. പ്രതിഷേധങ്ങളെ മോഹനവാഗ്ദാനങ്ങളുടെ അപ്പക്കഷ്ണമെറിഞ്ഞ് തണുപ്പിച്ച് രക്ഷപെടുന്ന സര്‍ക്കാരും, വനംവകുപ്പും. മനുഷ്യജീവന് പിച്ചിച്ചീന്തുന്ന കാടിറങ്ങുന്ന ഭീതി ഏറുന്നു. പഞ്ചാരക്കൊല്ലിയിലെ രാധ അവസാനത്തെ ഇരയോ?