തദ്ദേശ തിരഞ്ഞടുപ്പും, പിണറായി സര്‍ക്കാര്‍ മൂന്നാമതും വരുമോ ഇല്ലയോ എന്ന് പരീക്ഷിക്കപ്പെടുന്ന നിയമസഭാ തിരഞ്ഞെടുപ്പും വിളിപ്പാടകലെയാണ്. ഈ നേരത്ത് സര്‍ക്കാരിനെ വിലയിരുത്തണോ അതോ, പ്രതിപക്ഷത്തെ വിലയിരുത്തണോ എന്ന കണ്‍ഫ്യൂഷന്‍ ജനത്തിന് മുന്നില്‍ ഇട്ട് കൊടുക്കുകയാണോ കോണ്‍ഗ്രസ് ? കെ.പി.സി.സി. നേതൃമാറ്റത്തില്‍ ആരെയും അതൃപ്തി അറിയിച്ചിട്ടില്ലെന്ന് ഇന്ന് സുധാകരന്‍– അധ്യക്ഷനാക്കന്‍ പരിഗണിക്കുന്നവര്‍ എന്ന നിലയില്‍ പ്രചരിക്കുന്ന പേരുകള്‍ മാധ്യമസൃഷ്ടിയെന്ന് ഇന്നലെ വി.ഡി.സതീശന്‍– ഇവിടെ എല്ലാം ഐക്യത്തിലെന്നും നേതാക്കള്‍. ഈ വാക്കിനൊത്തതോ കോണ്‍ഗ്രസില്‍ തെളിയുന്നത് ? നേതൃമാറ്റ– പുനസംഘടന ചര്‍ച്ചകളുടെ ഗതിയെന്ത് ? സതീശന്‍ വിരുദ്ധ പക്ഷം സുധാകരനൊപ്പം കൂടിയോ ? പുതിയ ഗ്രൂപ്പ് മാനങ്ങളായോ ? ഹൈക്കമാന്‍ഡിന് മുന്നില്‍ വീണ്ടുമൊരു കീറാമുട്ടിയോ ?