കേരളത്തില്‍ ഭരണവിരുദ്ധവികാരമില്ലെന്നും 2021നേക്കാള്‍ മികച്ച വിജയം നേടി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും സി.പി.എം സംസ്ഥാനസമ്മേളനം. ഭരണവിരുദ്ധവികാരമുണ്ടെന്നത് മാധ്യമങ്ങളുടെ പ്രചാരണം മാത്രമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മറുഭാഗത്തു നില്‍ക്കുന്ന പാര്‍ട്ടികളെ ചാക്കിട്ടു പിടിക്കുന്നത് CPM നയമല്ലെന്ന് സെക്രട്ടറി പറഞ്ഞെങ്കിലും ലീഗിനെ കൂടെനിര്‍ത്തുന്നതില്‍ വരെ ചര്‍ച്ചയാകാമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ഭരണപ്രഖ്യാപനങ്ങള്‍ വെറുതെയാണെന്നും ആരെങ്കിലും വന്നൊന്നു രക്ഷിക്കൂവെന്നാണ് ലീഗിനെ വിളിക്കുന്നതില്‍ വ്യക്തമാകുന്നതെന്നും പ്രതിപക്ഷത്തിന്റെ പരിഹാസം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. നവകേരളത്തിന്റെ പുതുവഴിയില്‍ കൂടെയാരൊക്കെ?