കളമശേരി പോളിയിലെ കഞ്ചാവില്‍ നാലാം നാളും രാഷ്ട്രീയക്കനല്‍ എരിയുന്നു. കഞ്ചാവ് വാങ്ങാന്‍ പണം പിരിച്ച സീനിയര്‍ വിദ്യാര്‍ഥി അനുരാജ് ഇന്ന് പിടിയില്‍. ഇനിയുമുണ്ട് ലഹരിവലക്കണ്ണികള്‍. ഏതെങ്കിലും ഒരു കൊടിക്കീഴിലല്ല, എല്ലാ കൊടി ഭേദങ്ങളും മാറ്റിവച്ച് തികഞ്ഞ ഐക്യത്തിലാണ് ക്യാംപസില്‍ ലഹരിവില്‍പനയെന്ന് പറയുന്നു പൊലീസ്. ‘പുകയ്ക്കാന്‍’ വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്, എന്നതാണ് അവസ്ഥ. ഇത് കളമശേരി പോളി ക്യാംപസിന്‍റെ മാത്രം കാര്യമാണോ ? യൂണിവേഴ്സിറ്റി കോളജും മഹാരാജാസും പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് മുറവിളി, അവിടെ മാത്രം മതിയോ പരിശോധന ? ഇന്ന്, കോട്ടയം പൂഞ്ഞാറില്‍ പത്താംക്ലാസുകാരന്‍റെ കയ്യില്‍ നിന്നാണ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചത്. സ്കൂളുകള്‍ തൊട്ട് ഒട്ടുമിക്ക കൊളേജുകളിലും, ഗ്രാമ നഗരവ്യത്യാസമില്ലാതെ കഞ്ചാവും രാസലഹരിയും വ്യാപിച്ചനേരം, ആരൊക്കെ പറയണം ഉത്തരം ? ക്യാംപസുകളെ പുകമറയത്ത് നിര്‍ത്തുന്നത് ആരാണ് ?