കൊച്ചി കളമശേരി പോളിടെക്നിക്ക് കോളജിലെ ആണ്‍ക്കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ ഒരോദിവസവും പുറത്തുവരുന്നത് പുതിയ വിവരങ്ങളാണ്. മൂന്നുപേരുടെ അറസ്റ്റ് രേഖപെടുത്തി ആരംഭിച്ച അന്വേഷണത്തില്‍ പൊലീസ് കൂടുതല്‍ പ്രതികളിലേക്ക് എത്തുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ പേരാണ് അനുരാജ്. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി വിതരണം െചയ്യാനായിരുന്നു കോളജ് ഹോസ്റ്റലില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിച്ചത്. ഇതിനായി വിദ്യാര്‍ഥികളില്‍ നിന്ന് വ്യാപക പണപ്പിരിവും നടന്നു. പിരിവ് നടത്തിയത് സീനിയര്‍ വിദ്യാര്‍ഥിയായ അനുരാജിന്‍റെ നേതൃത്വത്തിലായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരുക്കുന്നത്. അനുരാജിന്‍റെ അറസ്റ്റോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. ഓരോ കണ്ണികളെയും പൂട്ടി ലഹരിയുടെ ഉറവിടത്തിലേക്ക് അന്വേഷണം എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.