വിദേശനയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്തു പുകഴ്ത്തി കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂര്‍. റഷ്യക്കും യുക്രൈയ്നും ഒരേ സമയം സ്വീകാര്യനായ പ്രധാനമന്ത്രിയെന്നാണ് വിശേഷണം. കേന്ദ്രത്തിനെതിരെ മുന്‍പ് താന്‍ ഉന്നയിച്ച വിമര്‍ശനം തെറ്റിപ്പോയെന്നും ഏറ്റുപറച്ചിലുണ്ടായി. മാധ്യമങ്ങള്‍ വിശദീകരണം തേടിയപ്പോള്‍ ഭാരതീയനായാണ് പറഞ്ഞതെന്നും രാഷ്ട്രീയമില്ലെന്നും തരൂര്‍. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി -ധനമന്ത്രി കൂടിക്കാഴ്ചയെക്കുറിച്ച് പ്രതിപക്ഷം ആരോപണമുന്നയിച്ചപ്പോഴും നമ്മള്‍ കേട്ട ചോദ്യമാണ് എന്തിനാണ് എല്ലാം രാഷ്ട്രീയമായി കാണുന്നത്. നാടിന്റെ താല്‍പര്യം മുന്നില്‍ വരുമ്പോള്‍ രാഷ്ട്രീയം മാറ്റിവയ്ക്കണ്ടേ എന്ന്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നത് ഈ ചോദ്യമാണ്. എപ്പോഴാണ് രാഷ്ട്രീയം മാറ്റിവയ്ക്കേണ്ടത്?