വിമര്‍ശനങ്ങള്‍, വ്യക്തിഹത്യയായും ഭീഷണിയായും മാറിയപ്പോള്‍, എമ്പുരാന് സിനിമയിലെ ചില രംഗങ്ങള്‍ നീക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായത് നമ്മള് കണ്ടു. ഇതിന്റെ സാഹചര്യം വിശദീകരിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍, വിവാദങ്ങളുണ്ടായതില് ഖേദപ്രകടനം നടത്തിയിരിക്കുകയാണ് മോഹന്‍ലാല്‍..സിനിമയുടെ സംവിധായകനായ പൃഥ്വിരാജും ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് ഖേദപ്രകടനത്തില്‍ പങ്കുചേര്‍ന്നു. സിനിമയ്ക്കെന്ന പോലെ ഈ ഖേദപ്രകടനത്തെയും അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ ഉണ്ടായി. മോഹന്‍ലാലിന് ഖേദം പ്രടിപ്പിക്കേണ്ടിവന്നത് ഭീഷണി വന്നപ്പോഴെന്നു മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ഇന്നലെ സിനിമകണ്ട മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചത് ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നാണ്. ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ഒരുകലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്ന് പ്രതിപക്ഷനേതാവും പറയുന്നു. ആദ്യം സിനിമ കാണുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് പറഞ്ഞത് താന്‍ ഈ സിനിമ കാണില്ല എന്നാണ്. കൗണ്ടര്‍ പോയിന്റ് ചര്‍ച്ച ചെയ്യുന്നു. എമ്പുരാന് കീഴടങ്ങിയോ?