മന്ത്രി വീണാ ജോര്‍ജിന്‍റെ പരിഭവം മാധ്യമങ്ങളോടാണ്. അധമപ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി പറയുന്നു. പക്ഷേ ഡല്‍ഹി യാത്ര വിവാദമാക്കിയത് മന്ത്രിയും അവരുടെ ഓഫിസുമാണ്. ഇന്നലത്തെ ഡല്‍ഹി  യാത്രയുടെ ഒന്നാമത്തെ ലക്ഷ്യം ക്യൂബന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയല്ല കേന്ദ്രമന്ത്രി ജെ.പി നഡ്ഡയെ കാണലാണ് എന്ന് പറഞ്ഞത് മാധ്യമങ്ങളല്ല മന്ത്രിയാണ്. ബാക്കി കഥ പ്രേക്ഷകര്‍ക്കറിയാം. മന്ത്രി ജെ.പി നഡ്ഡ ഇന്ന് പറഞ്ഞത് കേരളസംഘത്തെ അദ്ദേഹം കാണുമെന്നും വീണാ ജോര്‍ജിന് അക്കാര്യം അറിയാമെന്നുമാണ്. സമരക്കാര്‍ക്ക് പിടിവാശിയെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. കൗണ്ടര്‍ പോയിന്‍റ്  ചോദിക്കുന്നു ആശാസമരത്തില്‍ ഒളിച്ചുകളിക്കുന്നതാര്?

ENGLISH SUMMARY:

Minister Veena George expressed her frustration with the media, accusing them of engaging in unethical practices. However, the controversy surrounding the Delhi trip was sparked by the minister and her office. The primary goal of yesterday’s Delhi trip was not a meeting with the Cuban delegation, as claimed by the minister, but rather a meeting with Union Minister J.P. Nadda. The minister made this clear, not the media. The rest of the story is known to the audience. Minister J.P. Nadda also stated today that he would meet the Kerala team, and Veena George was aware of this. The government has labeled the protesters as stubborn. The counterpoint being raised is, Who is hiding in the Ashasa Protest?