കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഇ.ഡി കുറ്റപത്രം ഇന്ന് പാര്‍ലമെന്‍റിനെയും പ്രക്ഷുബ്ധമാക്കി. കള്ളപ്പണമിടപാടുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയുടെ വിശ്വാസ്യതയാണ് കോണ്‍ഗ്രസ് ആവര്‍ത്തിച്ച് ചോദ്യം ചെയ്തത്. ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണമുയര്‍ന്ന ഇടപാട് ഇ.ഡി അലക്കി വെളുപ്പിച്ചെന്നാണ് ആരോപണം. പ്രതിപക്ഷ നേതാക്കളെ നിരന്തരം വേട്ടയാടുന്ന അന്വേഷണ ഏജന്‍സി പണം ബിജെപിയുടേതെങ്കില്‍ കണ്ട ഭാവം നടിക്കില്ല എന്ന് കോണ്‍ഗ്രസ്. അതേസമയം കരുവന്നൂര്‍ കേസ് അടക്കം അന്വേഷിക്കുന്ന ഇഡിയുടെ നീക്കം സിപിഎമ്മിന്‍റെ ഇഡി വിരുദ്ധ പ്രചാരണത്തിനും ശക്തി പകരുന്നതാണ് കൊടകരയിലെ കുറ്റമില്ലാത്ത കുറ്റപത്രം. 

ENGLISH SUMMARY:

The Enforcement Directorate's (ED) chargesheet, which gave a clean chit to BJP leaders in the Kodakara hawala case, has sparked a heated debate in Parliament today. The Congress has once again questioned the credibility of the central agency responsible for investigating financial fraud. They allege that the ED has conveniently exonerated BJP leaders accused in the case.The opposition claims that investigative agencies relentlessly target their leaders but turn a blind eye when money is linked to the BJP. Meanwhile, the ED's actions, including its probe into the Karuvannur case, are fueling the CPI(M)'s anti-ED campaign, with the Kodakara chargesheet adding strength to their allegations.