വിദ്വേഷവാക്കും വിവാദാങ്ങളും വെള്ളപ്പാള്ളി നടേശന് പുതിയതല്ല, മലപ്പുറം ജില്ലയ്ക്കും. കഴിഞ്ഞ ദിവസം മലപ്പുറത്ത് വച്ച് തന്നെയായിരുന്നു, വെള്ളാപ്പള്ളി ആ ജില്ലക്കെതിരെ പ്രസംഗിച്ചത്.
കല്ലുവച്ച അസത്യങ്ങളും അതിശയോക്തി കലര്‍ത്തിയ അര്‍ധസത്യങ്ങളും നിറഞ്ഞ പ്രസംഗത്തില്‍, തന്‍റെ മുന്നില്‍ കൂടിയ നിലമ്പൂരിലെ എസ്എന്‍ഡിപിക്കാരുടെ ഉള്ളിലേക്ക് ‘ഇതര മത വിദ്വേഷവും ’ മയമില്ലാതെ പാകാന്‍ ശ്രമിച്ചു അദ്ദേഹം. ആ അപകടം പിടിച്ച വാക്കുകളില്‍ ഉറച്ച് ഇന്ന് അദ്ദേഹം ന്യായീകരിച്ചു. പ്രസംഗത്തേക്കാല്‍ വസ്തുതാ പ്രശ്നമുള്ള വിശദീകരണം.
ഈഴവ സമുദായത്തെ പറ്റിച്ച ലീഗ് രാഷ്ട്രീയത്തെയാണ് താന്‍ വിമര്‍ശിച്ചതെന്നും മുസ്ലിം വിരുദ്ധനല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൃത്തിക്കെട്ട വാക്കിനെ പരിഗണിക്കാതെ തള്ളുന്നു എന്ന് ലീഗ്. മതധ്രുവീകരണ ശ്രമമെന്ന് കോണ്‍ഗ്രസ്. ‘ഇതൊക്കെ’ ഗൗരവത്തിലെടുക്കണോ എന്ന് മൃദുവായി പ്രതികരിക്കുകയാണ് സിപിഎം. വെള്ളാപ്പള്ളിയുടെ ഉള്ളിരിപ്പെന്ത് ? – കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു.