മുനമ്പത്തിനുള്ള മരുന്നെന്ന് ബിജെപി അവകാശപ്പെട്ട വഖഫ് ബില്‍ നിയമമായി, പരിഹാര വഴി തേടനെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജു‍ഡീഷ്യല്‍ കമ്മിഷനുള്ള പ്രവര്‍ത്തന തടസവും നീങ്ങി. കമ്മീഷന്‍ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ഇന്ന് സ്റ്റേ ചെയ്തു. അപ്പോഴിനി,‘പരിഹാരം എപ്പോള്‍’ എന്ന് പ്രധാന ചോദ്യം. ഉത്തരം ആര് നല്‍കും മുനമ്പത്തിന് അക്കാര്യത്തില്‍?. സമരരംഗത്തുള്ള ജനതയുടെ രക്ഷകര്‍തൃത്വം ഏറ്റെടുത്തുന്ന് അവകാശപ്പെടുന്ന ബിജെപിക്ക് വഖഫ് ബില്‍ നിയമമായിക്കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ‘വ്യക്തത’ വരുത്താനായോ ? ചോദ്യങ്ങള്‍ അനവധിയുണ്ട്.

ഇതിനിടയിലാണ് വഖഫ് ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ലീഗ് അടക്കം സമര്‍പ്പിച്ച ഹര്‍‌ജികളില്‍ തുടങ്ങുന്ന നിയമ പോരാട്ടം. ഭരണഘടനയുടെ അടസ്ഥാന പ്രമാണങ്ങളെ ധ്വംസിക്കുന്ന, മൗലികാവകാശത്തെ ഹനിക്കുന്ന നെടുനീളന്‍ വ്യവസ്ഥകളുടെ ഘോഷയാത്രയാണ്, ഒരു ദേശീയ ദുരന്തമാണ് വഖഫ് ഭേദഗതിയെന്ന് ലീഗ് നേതൃത്വം. അത് കോടതി ശരിവയ്ക്കുന്നു.

ആ വഴിക്കും നിയമ വ്യവഹാരം നീളുമോ ?– കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– ഇവിടെ വഖഫിലായാലും മുനമ്പത്തായാലും ഇപ്പോള്‍ തെളിയുന്നത് പരിഹാരമോ കുരുക്കോ ?

ENGLISH SUMMARY:

Counter Point About Munambam Land Issue And Waqf Amendment Bill