വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും എതിരെന്നു രാഹുല്‍ ഗാന്ധി. എല്ലാ വിഭാഗങ്ങളെയും അവര്‍ തേടിവരും. ഓര്‍ഗനൈസര്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ സ്വത്തുക്കളെപ്പറ്റി ലേഖനമെഴുതി. ജാതി സെന്‍സസില്‍ പിന്നോട്ടില്ല. ജാതി സെന്‍സസ് നടപ്പാക്കണം. എന്നാല്‍ നരേന്ദ്ര മോദി ഇതിന് തയാറാകുന്നില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്കായി പ്രധാനമന്ത്രി എന്തുചെയ്തു? . തെലങ്കാനയിലെ സര്‍ക്കാര്‍ 42 ശതമാനം സംവരണം നടപ്പാക്കി. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മാതൃക കാട്ടിയെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.