മുംബൈയിലെ നവരാത്രി ആഘോഷത്തിന്‍റെ പ്രധാന കാഴ്ചയാണ് ഗുജറാത്തി കലാരൂപമായ ദാണ്ഡിയാ– റാസ് നൃത്തം. ചെറുസംഘങ്ങളായി തിരിഞ്ഞ് നഗരത്തില്‍ പലയിടത്തും ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നൃത്തം കണ്ടുനില്‍ക്കുന്നവരെപ്പോലും രണ്ട് ചുവടുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ദാണ്ഡിയ റാസ്. 

ഗുജറാത്തിന്‍റെ ഈ തനത് കലാരൂപം ഇല്ലാതെ നവരാത്രി ആഘോഷം ഇല്ലെന്നുതന്നെ പറയാം. ഗുജറാത്തിലെ തന്നെ പരമ്പരാഗത കലാരൂപമായ ഗര്‍ബ നൃത്തത്തിന്‍റെ മറ്റൊരു പതിപ്പ്.  ദുര്‍‌ഗാദേവിയെ പ്രീതിപ്പെടുത്തുക എന്ന സങ്കല്‍പ്പമാണ് ഇതിന് പിന്നില്‍. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും കളത്തിലിറങ്ങി ചുവടുവെയ്ക്കും.

മുംബൈയില്‍ പലയിടത്തും ആളുകള്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് ഈ നൃത്തത്തില്‍ പങ്കാളിയാകുന്നത് കാണാം. ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് ഒരുക്കിയ ഈ ആഘോഷങ്ങളില്‍ ഉത്തരേന്ത്യക്കാരും മലയാളികളും എല്ലാം ഭാഗമാണ്. ഗുജറാത്തി സമൂഹത്തിനൊപ്പം വലിയ ഒരു ഒത്തുകൂടലിന്‍റെ ആഘോഷമായി മുംബൈയിലെ നവരാത്രി ദിനങ്ങള്‍ മാറുന്നു.

ENGLISH SUMMARY:

Dandiya Raas, one of the major dance form of Gujarat and the story behind that.