TOPICS COVERED

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ലോക്സഭയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പിന് മല്‍സരം നടക്കുകയാണ്. നാളെ രാവിലെ പതിനൊന്നിനാണ് സഭയില്‍ വോട്ടെടുപ്പ് നടക്കുക. സര്‍ക്കാരിന്‍റെ സമവായനീക്കം ഇന്ത്യാ സഖ്യം തള്ളിയതോടെ ഓം ബിര്‍ലയും കൊടിക്കുന്നില്‍ സുരേഷും സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന സാഹചര്യമൊരുങ്ങി.

ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന്‍റെ അവകാശമാണെന്നും അത് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല എന്നുമാണ് പ്രതിപക്ഷ നിലപാട്. എന്നാല്‍ പ്രതിപക്ഷത്തിന് പിടിവാശിയെന്ന് പറയുന്നു ബിജെപി. സമവായവും കീഴ്വഴക്കങ്ങളുമില്ലാതെയുള്ള ഈ പോക്ക് എന്ത് സന്ദേശമാണ് നല്‍കുന്നത്. കാത്തിരിക്കുന്നത് ഏറ്റുമുട്ടലുകളുടെ നാളുകളോ?