talking-point

സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ .അനിലിനോട്  ഒരു അഭ്യർഥനയുമായാണ് ഇന്ന് ടോക്കിങ് പോയിന്റ് ആരംഭിക്കുന്നത്.പൊതുവിപണിയിലെ പച്ചക്കറിയുടെ വില വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു പറഞ്ഞ മന്ത്രി,മന്ത്രിയാകുന്നതിനു മുൻപുള്ള നാളുകളിലേതു പോലെ ജനങ്ങൾക്കിടയിലേക്കിറങ്ങണം.അവർ പറയുന്നത് കേൾക്കണം.പച്ചക്കറികടകളിലും പലചരക്കുകടകളിലും സ്വന്തം സപ്ലൈ കോയിലും  ഒന്നു കയറണം.യാഥാർഥ്യം കണ്ണ് തുറന്നു കാണാം.മനോരമ ന്യൂസ് ജനങ്ങളോടൊപ്പം നിന്ന് അടിച്ചുകേറി വില എന്ന കാമ്പയിനിലൂടെ      സർക്കാരിനെയും പ്രതിപക്ഷത്തെയും  കാണിച്ച തീവില പൊള്ളിക്കുന്ന  കാഴ്ചകളുടെ ഗൗരവം പ്രതിപക്ഷം ഉൾക്കൊണ്ടു.വിലക്കയറ്റത്തിനെതിരെ റോജി എം ജോൺ ഇന്ന് നിയമസഭയിൽ അടിയന്തിര പ്രമേയനോട്ടീസ് നൽകി.അതിരൂക്ഷ വിലക്കയറ്റം സഭ നിർത്തിവച്ചു ചർച്ചചെയ്യണമെന്നാവശ്യം.

 

ക്ഷേമ പെൻഷൻ ഉൾപ്പെടെ കോടികളുടെ കുടിശിക വരുത്തിയ സർക്കാർ  ജനങ്ങളുടെ വാങ്ങൽ ശേഷി കുറച്ചുവെന്നു ചൂണ്ടിക്കാട്ടി വീഴ്ചകൾ അക്കമിട്ടു നിരത്തി പ്രതിപക്ഷ നേതാവ്. വിലക്കയറ്റത്തിന് കേന്ദ്ര സർക്കാർ നയങ്ങളാണെന്നു കുറ്റപ്പെടുത്തിയ സംസ്ഥാന ഭക്ഷ്യമന്ത്രി സാമ്പത്തിക പ്രതിസന്ധി വിപണി ഇടപെടലിനെ ബാധിച്ചിട്ടുണ്ടെന്നും സമ്മതിച്ചു.

ഇത്രയൊക്കെയായിട്ടും വിലക്കയറ്റം സഭ നിർത്തിവച്ചു അടിയന്തിരമായി ചർച്ച ചെയ്യേണ്ടതാണെന്ന ബോധ്യം സർക്കാരിനുണ്ടായില്ല.ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്കല്ലാതെ മറ്റെന്തിനാണ് സർക്കാരിന് മുൻഗണന. വിലക്കയറ്റം ഒരു പ്രാദേശിക പ്രശ്നമല്ല ദേശീയ ആഗോള വിഷയമാണെന്ന ബോധ്യത്തോടെയാണ് ഈ വിഷയം ചർച്ചക്കെടുക്കുന്നത്.ദേശീയ സാഹചര്യങ്ങളും കേന്ദ്ര നിലപാടുകളും കേരളത്തെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്.പക്ഷെ കേന്ദ്രത്തെയും സാഹചര്യത്തെയും പഴിചാരി 

കൈകഴുകി മാറി നിൽക്കാനാണെങ്കിൽ സംസ്ഥാനത്തു ഒരു മന്ത്രിസഭയുടെയും സർക്കാരിൻറെയും പ്രസക്തി എന്നതാണ്.

ENGLISH SUMMARY:

Has the government failed in market intervention