നരേന്ദ്രമോദി സര്‍ക്കാരിനെതിരെ സമാനതകളില്ലാത്ത ആക്രമണം അഴിച്ചുവിട്ട് ഇന്നലെ ലോക്സഭയെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുലുക്കിയപ്പോ ഭരണപക്ഷം ഏറ്റവും അധികം ഏറ്റുപിടിച്ചതും രോഷാകുലരായതും ഹിന്ദു പരാമര്‍ശത്തിലായിരുന്നു. ഹിന്ദുക്കളെന്ന് നടിക്കുന്നവര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന്  ഭരണപക്ഷത്തെ നോക്കി രാഹുല്‍ തുറന്നടിച്ചു. ഹിന്ദുക്കളെ അധിക്ഷേപിച്ചെന്ന് വ്യാഖ്യാനിച്ച നരേന്ദ്രമോദിയും അമിത് ഷായും, രാഹുല്‍ മാപ്പുപറയണമെന്ന് ഇന്നലെത്തെന്ന ആവശ്യപ്പെട്ടു.

ഇ‌ന്ന് മോദി തന്‍റെ മറുപടിയില്‍ രാഹുലിന്‍റെ ഈ പരമാര്‍ശത്തിനെതിരെ ആ​ഞ്ഞടിച്ചു.  ‘ഹിന്ദുക്കള്‍ അക്രമികളല്ല, അവരെ മോശക്കാരാക്കുന്നത് കോണ്‍ഗ്രസിന്‍റെ ഫാഷനാണ്. ദൈവരൂപങ്ങള്‍ ദര്‍ശനത്തിനാണ്, പ്രദര്‍ശനത്തിനല്ലെന്ന് മോദിയുടെ മറുപടി.   

ദൈവവുമായി മോദിക്ക് നേരിട്ട് കണക്ഷന്‍ എന്നാരോപിച്ച് പരിഹസിച്ചു രാഹുല്‍ ഇന്നലെ. നേരിട്ടൊരു മറുപടി കേട്ടില്ല. മോദി പക്ഷേ രാഹുലിനെ  ഇന്ന് കണക്കിന് പരിഹസിച്ചു.രാഹുലിന് പിള്ളബുദ്ധിയെന്നും .പാര്‍ലമെന്‍റില്‍ പെരുമാറുന്നത് കുഞ്ഞിനെപ്പോലെയെന്നും സഹതാപം കിട്ടാന്‍ നിലവിളിയും നാടകവും എന്നിങ്ങനെ പരിഹാസത്തിന്‍റെ പേമാരി. 

കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ‘ഷോലെ’ സിനിമയിലെ പ്രയോഗവും മോദി കടമെടുത്തു. ‘കോണ്‍ഗ്രസിന് കിട്ടിയത് സീറോ; പക്ഷേ ഹീറോ ആയ ഭാവം, കോണ്‍ഗ്രസ് മറ്റുപാര്‍ട്ടികളുടെ വോട്ടില്‍ വിലസുന്ന പരാന്നഭോജി,  കഴിഞ്ഞ മൂന്ന് തവണയും കോണ്‍ഗ്രസ് 100 തികച്ചില്ല എന്നിങ്ങനെ മോദി പരിഹാസിച്ച കാഴ്ചയാണ് ലോക്സഭയില്‍ കണ്ടത്. 

മോദിയും രാഹുലും നേര്‍ക്കുനേര്‍ കത്തിക്കയറിയ സമാനതകളില്ലാത്ത ഭരണ പ്രതിപക്ഷ പോരിന്‍റെ രണ്ട് ദിവസത്തെ സംഭവങ്ങള്‍ അറിയാം. 

ENGLISH SUMMARY:

Rahul Gandhi vs Narendra Modi In Parliament