തോറ്റതിന് പിന്നാലെ തിരുത്തലിനുള്ള മുറവിളി സിപിഎമ്മിനകത്ത് സജീവമാണ്. കീഴ്തട്ട് മുതല്‍ കേന്ദ്രം വരെ പാര്‍ട്ടി ഘടങ്ങളിലൊട്ടു മിക്കതിലും സര്‍ക്കാരിനെതിരെ.. നേതാക്കള്‍ക്കെതിരെ, പെരുമാറ്റ ശൈലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇന്നലെയും ഇന്നുമായി രണ്ട് കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ സമൂഹമാധ്യമത്തിലും മാസികയിലുമായി തുറന്നെഴുതി. തോമസ് ഐസക് നവ മാധ്യമത്തില്‍ കുറിച്ചത്.. ‘അഹങ്കാരത്തോടെയും ധ്യാര്‍ഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനത്തെ പാര്‍ട്ടിയില്‍ നിന്നകറ്റി, വിശ്വാസ്യതയ്ക്ക് കോട്ടം തട്ടി’.. ഇന്ന് എം.എ.ബേബി എഴുതി.. ‘നേതാക്കളുടെ വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നങ്ങളായിട്ടുണ്ടോയെന്ന് പരിശോധിക്കണം’.. അതേപ്പറ്റി പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചത് കേള്‍ക്കാം.
ഇടതുപക്ഷത്തെ സ്നേഹിച്ചവർ അകന്നുപോയെന്ന് ആ പാളയത്തിലെത്തിയിട്ട് അധികനാളാവാത്ത കേരളാ കോണ്‍ഗ്രസ് എമ്മും ഇന്ന് അഭിപ്രായപ്പെട്ടു. ടോക്കിങ് പോയ്ന്‍റ് ചോദിക്കുന്നു.. തിരുത്തല്‍ മുറവിളിയും വിമര്‍ശനവും പിണറായിയെ ഉന്നം വച്ചോ.. ?