പി.വി.അന്‍വറിന്റെ നേതൃത്വത്തില്‍ മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’യുടെ നയം പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട് ജില്ലകളെ വിഭജിച്ച് ഒരു ജില്ല രൂപീകരിക്കണമെന്ന് നയം പ്രഖ്യാപനത്തില്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് മറ്റു ജില്ലകളേക്കാള്‍ ജന ബാഹുല്യമാണ്. മലപ്പുറം ജില്ലയുടെ സമാന അവസ്ഥയാണ് കോഴിക്കോട് ജില്ലയിലും. ഇത് കണക്കിലെടുത്ത് പുതിയ ജില്ല രൂപീകരിക്കണം.

സാമൂഹ്യനീതി ഉറപ്പാക്കാന്‍ ജാതി സെന്‍സസ് നടപ്പാക്കണം. പ്രവാസി വോട്ടവകാശം ഉറപ്പാക്കണം. മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം. ഓണ്‍ലൈന്‍ കച്ചവടം നിരുല്‍സാഹപ്പെടുത്തണം. തൊഴിലില്ലായ്മ വേതനം 2,000 രൂപയാക്കി ഉയര്‍ത്തണം. ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവലാകും. ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു.

ENGLISH SUMMARY:

Announcing the policy of PV Anwar new party