Talking-Point-On-Big-Assembly-Fight

TOPICS COVERED

ധാര്‍ഷ്ട്യം ആര്‍ക്കാണ് ? നിയമസഭയില്‍ മന്ത്രിമാരും പ്രതിപക്ഷ നേതാവും നടത്തിയ വാക്പോരിനൊടുവില്‍ ഈ ചോദ്യമാണ് ബാക്കിയാകുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഹങ്കാരവും ധിക്കാരവും പുച്ഛവും എന്ന് മന്ത്രി എം. ബി.രാജേഷ്. അപ്പുറത്ത് കുത്തേണ്ട ചാപ്പ ഇങ്ങോട്ട് പ്രയോഗിച്ചുള്ള രക്ഷാപ്രവർത്തനം വേണ്ടെന്ന് വി.ഡി. സതീശന്‍റെ മറുപടി.കൈ ചൂണ്ടി ധിക്കാരിയെന്ന് വിളിച്ചെന്ന് പരാതി പറഞ്ഞ് മന്ത്രി ആര്‍.ബിന്ദു. അങ്ങനെ വിളിച്ചില്ലെന്നും ഇനിയും വിരല്‍ചൂണ്ടി സംസാരിക്കുമെന്നും സതീശന്‍.   ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം ധാര്‍ഷ്ട്യം എന്ന വാക്ക് പൊതുസമൂഹം ഏറ്റവുമധികം ഉയര്‍ന്നുകേട്ടത് സിപിഎമ്മിന്‍റെ വിലയിരുത്തല്‍  യോഗങ്ങളിലാണ്. എന്നാലിന്ന് ഈ വാക്ക് ഇന്ന് ആരോപിക്കപ്പെട്ടത് പ്രതിപക്ഷ നേതാവിനെതിരെയാണ്.  യഥാര്‍ഥത്തില്‍ ആര്‍ക്കാണ് ധാര്‍ഷ്ട്യം.? ആരാണ് തിരുത്തേണ്ടത്? ടോക്കിങ് പോയിന്‍റ്.

 
ENGLISH SUMMARY:

Talking Point on Assembly Big fight