സംസ്ഥാനത്താകെ മഴ കനത്തുപെയ്യുകയാണ്. പലയിടങ്ങളിലും കെടുതികളും രൂക്ഷമായിക്കഴിഞ്ഞു. ഇതിനകം ആറു ജീവനുകളാണ് മഴക്കെടുതികളില്‍ പൊലിഞ്ഞത്. കെടുതികളുടെ വാര്‍ത്തകള്‍ക്കിടയില്‍ ഇന്ന് കണ്ട മറ്റൊരു ദൃശ്യമാണ് പാലക്കാട് ചിറ്റൂരില്‍നിന്ന് എത്തിയത്. ചിറ്റൂർ പുഴയിൽ മീൻ പിടിക്കാനിറങ്ങി കുടുങ്ങിയ നാലുപേരെ അതിസാഹസികമായി ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍. ആദ്യാവസാനം നെഞ്ചിടിപ്പേറ്റുന്ന രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും മനോരമ ന്യൂസിലൂടെ പ്രേക്ഷകര്‍ തല്‍സമയം കണ്ടതാണ്. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിയെന്ന തൊഴിലാളിയെ കാണാതായപ്പോള്‍ ഫയര്‍ഫോഴ്സ് നടത്തിയ സാഹസികദൗത്യവും നമ്മള്‍ കണ്ടു. സ്വന്തം ജീവന്‍ പോലും പണയംവച്ചുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചാണ് ഇന്നത്തെ ടോക്കിങ് പോയിന്‍റ് തുടങ്ങുന്നത്